കടുത്ത പീഡനം, വിവാഹത്തിന് മുമ്പ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം; അര്‍ജുന്‍ ആയങ്കിക്കെതിരേ ഭാര്യ

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ആരോപണവുമായി ഭാര്യ. അര്‍ജുന്‍ ആയങ്കിയുടെ കുടുംബം തന്നെ പീഡിപ്പിച്ചു എന്നാണ് ഭാര്യ അമലയുടെ വെളിപ്പെടുത്തല്‍. അര്‍ജുന്‍ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്നാണ് ലൈവിന്റെ തുടക്കത്തില്‍ പറയുന്നത്.
ആദ്യ തവണ അര്‍ജുന്‍ ജയിലില്‍ കിടന്ന സമയത്തെല്ലാം വീട്ടില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. ഇതെല്ലാം അര്‍ജുനോട് പറഞ്ഞിരുന്നു. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അര്‍ജുന്‍ ആയങ്കിയുടെ വീട്ടുകാരാണെന്ന് യുവതി പറയുന്നു. തന്നേയും അര്‍ജുനേയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് അര്‍ജുന്‍ ആയങ്കിയുടെ സഹോദരനും അമ്മയുമാണ്.
തന്റെ കഴുത്തില്‍ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല. ഇവര്‍ ഇരുവരും കാരണമാണ് തങ്ങളുടെ വിവാഹ ബന്ധം തകര്‍ന്നത്. എന്റെ മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്യുമായിരുന്നു. വെളുക്കാന്‍ വേണ്ടി ഒരു ക്ലിനിക്കില്‍ ട്രീറ്റ്‌മെന്റിന് പോയിട്ടുണ്ടെന്നും യുവതി പറയുന്നു.
2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുമ്പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്.
പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാള്‍ക്ക് ഹെഡ്‌സെറ്റ് പോലും വാങ്ങിനല്‍കിയത് താനാണ്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാല്‍ താന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണ് ഭര്‍ത്താവ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നതെന്നും അമല പറഞ്ഞു.
അര്‍ജുന്റെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പ്രെഗ്നന്‍സി ടെസ്റ്റ് നടത്തിയത്. തുടര്‍ന്ന് തന്നെ അബോര്‍ഷന്‍ ചെയ്യാനായി കൊണ്ടുപോയി. അപ്പോൾ സമ്മതമല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മുന്നില്‍ നിന്ന് കരഞ്ഞു. ഇവന്‍ ഇതിന് മുന്നേ ഇവിടെ വന്നിട്ടുണ്ട് മോളേ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് എല്ലാം ചെയ്യുന്ന ആളാണെന്ന് അറിയാം. തന്നോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും അമല പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.