Follow the News Bengaluru channel on WhatsApp

എയ്റോ ഇന്ത്യ; ട്രെയിനിംഗ് ജെറ്റ് വിമാനത്തിൽ ഹനുമാൻ ചിത്രം പതിപ്പിച്ചതിൽ വിവാദം

ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന എയ്റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച ട്രെയിനർ ജെറ്റ് മോഡലിൽ ഹനുമാന്‍റെ ചിത്രം പതിച്ചതിനെ ചൊല്ലി വിവാദം.

വിമർശനം ഉയർന്നതോടെ ഹനുമാന്റെ ചിത്രം നീക്കിയെന്ന് ട്രെയിനർ ജെറ്റ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യക്തമാക്കി (എച്ച്എഎൽ). എച്ച്. എൽ. എഫ്. ടി– 42 എന്ന ട്രെയിനർ ജെറ്റ് വിമാനത്തിന്‍റെ പിൻഭാഗത്താണ് ഹനുമാന്‍റെ ചിത്രം പതിപ്പിച്ചിരുന്നത്. കൊടുങ്കാറ്റ് വരുന്നൂ എന്നർത്ഥം വരുന്ന ‘THE STORM IS COMING’ എന്ന ഇംഗ്ലീഷ് വാചകവും ഹനുമാന്റെ ചിത്രത്തിന് ഒപ്പം എഴുതിയിരുന്നു. പ്രതിരോധ പ്രദർശനത്തിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതാണ് സംഭവം വിവാദമാകാൻ കാരണം. ചിത്രം നീക്കിയ ശേഷം വിമാനം ഏയ്റോ ഇന്ത്യ പ്രദർശനത്തിനെത്തിച്ചു.

വിമാനത്തിന്‍റെ മുകൾ ചിറകിലായിരുന്നു ഹനുമാന്‍റെ ചിത്രമുണ്ടായിരുന്നത്. എച്ച്.എ.എല്ലിന്‍റെ സൂപ്പർസോണിക് ട്രെയിനർ എയർക്രാഫ്റ്റാണ് എച്ച്.എൽ.എഫ്.ടി-42. എച്ച്.എ.എൽ മാരുത് എയർക്രാഫ്റ്റിന്‍റെ പിൻഗാമിയാണിത്.

പൈലറ്റുമാർക്ക് സൂപ്പർസോണിക് പരിശീലനം നൽകുന്നതിനായാണ് എച്ച്.എൽ.എഫ്.ടി-42 ഉപയോഗിക്കുക. അത്യന്ത്യാധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്താണ് വിമാനം നിർമിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.