Follow the News Bengaluru channel on WhatsApp

ഇന്ത്യൻ നിർമിത തേജസ്‌ എയർക്രാഫ്റ്റ് ഇറക്കുമതി ചെയ്യാൻ താല്പര്യവുമായി വിദേശ രാജ്യങ്ങൾ

ഇന്ത്യയിൽ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ. അർജന്റീനയും മലേഷ്യയുമാണ് നിലവിൽ ഇതിനായി താൽപര്യം പ്രകടിപ്പിച്ച് മുൻപോട്ട് വന്നിരിക്കുന്നത്.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ ) നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് തേജസ് എംകെ 1എ. ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2023 ൽ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യൻ പ്രതിനിധി സംഘവും എച്ച്എഎൽ അധികൃതരുമായി സംസാരിച്ച് വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തും.

2021-ലാണ് തേജസ് എംകെ 1 എ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, മൾട്ടി മോഡ് റഡാറുകൾ, വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഈ വിമാനത്തിലുണ്ട്. ഇതിന്റെ സവിശേഷതകൾ കൊണ്ട് നേരത്തെയും തേജസ് വാർത്തകളിൽ ഇടം നേടിയിരുന്നു. എയ്റോസ്‌പേസ് നിർമ്മാണം, കയറ്റുമതി രംഗങ്ങളിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് തേജസ്.

അർജന്റീനയും മലേഷ്യയും തേജസ് എംകെ 1 എ വാങ്ങിയാൽ അന്താരാഷ്‌ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ഭാരതത്തിന്റെ അംഗീകാരം വർധിക്കുകയും ചെയ്യും. ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് ലാറ്റിനമേരിക്കയിലേക്കും കരീബിയൻ മേഖലയിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയും വർധിക്കും. അർജന്റീനയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ഓർഡറുകൾ ലഭിച്ചാൽ ഇന്ത്യൻ എയ്റോസ്‌പേസ് മേഖലയ്‌ക്ക് അംഗീകാരം കൂടിയായിരിക്കുമത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.