ലോകത്ത് ഏറ്റവുമധികം സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവും അധികം സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന വിപണിയായി ഇന്ത്യ മാറി. ഫ്രാൻസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
2022-ൽ ഏകദേശം 219 ദശലക്ഷം കുപ്പി സ്‌കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തത്. അവയിൽ ഭൂരിഭാഗവും വിറ്റഴിക്കുകയും ചെയ്തു. ഇന്ത്യയുടെ മൊത്തം വിസ്‌കി വിപണിയുടെ രണ്ട് ശതമാനം മാത്രമാണ് സ്‌കോച്ച് വിസ്‌കി. എങ്കിലും ഇന്ത്യ തന്നെയാണ് ഇക്കാര്യത്തിൽ മുന്നിലെന്ന് സ്‌കോച്ച് വിസ്‌കി അസോസിയേഷൻ പറഞ്ഞു. സ്‌കോച്ച് വിസ്‌കി ഇറക്കുമതിയിൽ മുൻ വർഷത്തേക്കാൾ 60 ശതമാനം വർധനയുണ്ടായതായും അസോസിയേഷൻ അറിയിച്ചു.
കോവിഡ് കാലത്താണ് സ്‌കോച്ച് വിസ്‌കിയുടെ ഉപയോഗം കുത്തനെ ഉയർന്നത്. 2019-ൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 131 ദശലക്ഷം കുപ്പി സ്‌കോച്ച് വിസ്‌കി മാത്രമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതിയുടെ അളവ് 200 ശതമാനത്തിലധികം വർധിച്ചതായും അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ സ്‌കോട്ട്‌ലൻഡിലെ വിസ്‌കി കമ്പനികളുടെ കുപ്പികൾ രാജ്യത്തേക്ക് കൂടുതലായി എത്തുമെന്ന് വിസ്‌കി അസോസിയേഷൻ പറഞ്ഞു. സ്‌കോട്ടിഷ് വ്യവസായത്തിന് അനുകൂലമായ ഡീൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സ്‌കോച്ച് വിസ്‌കി വിപണിയുടെ 33 ശതമാനവും വടക്കേ അമേരിക്കയിലാണ്. 2022-ൽ, യുകെയിൽ നിന്നും ഏകദേശം 7.5 ബില്യൺ ഡോളറിന്റെ സ്‌കോച്ച് വിസ്‌കി കയറ്റുമതി ഉണ്ടായിട്ടുണ്ട്. വിസ്‌കി ഭീമൻമാരായ ഡിയാജിയോയും പെർനോഡ് റിക്കാർഡുമൊക്കെ ഇന്ത്യയെ വലിയ സാധ്യതകളുള്ള ഒരു വിശാലമായ വിപണിയായാണ് കാണുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.