കർണാടകയിൽ പുതിയ ഇനത്തിൽ പെട്ട ഞണ്ടുകളെ കണ്ടെത്തി

ബെംഗളൂരു: ഉത്തര കന്നഡയില്‍ രണ്ട് പുതിയ ഇനം ഞണ്ടുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശുദ്ധജലത്തിൽ ജീവിക്കുന്ന ഒരു ഞണ്ടിനെയും ഒരു കടല്‍ ഞണ്ടിനെയുമാണ് കണ്ടെത്തിയത്.
ഫോറസ്റ്റ് ഗാര്‍ഡായ പരശുറാം ബജൻത്രിയും നാച്ചുറലിസ്റ്റായ ഗോപാല്‍കൃഷ്ണ ദത്താത്രേയ ഹെഗ്ഡെയും സമീര്‍ കുമാര്‍ പതിയും ചേര്‍ന്നാണ് ഞണ്ടുകളെ കണ്ടെത്തിയത്. വേല ബാന്ധവ്യ എന്നാണ് ശുദ്ധജലത്തിൽ ജീവിക്കുന്ന ഇനത്തിന്റെ പേര്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഒരു വിദൂര പ്രദേശത്തു നിന്ന് ഞണ്ടിനെ കണ്ടെത്തിയതായാണ് വിവരം. പുതിയ ഞണ്ടുകളെ കണ്ടെത്തിയതോടെ ഇന്ത്യയിലെ ആകെ ഞണ്ട് സ്പീഷിസുകളുടെ എണ്ണം 75 ആയി.
നേരത്തെ മധ്യ പശ്ചിമഘട്ട മേഖലയില്‍ നിന്ന് നാല് ഇനം വേല ഇനത്തിൽ പെട്ട ഞണ്ടുകളെ കണ്ടെത്തിയിരുന്നു. വേല കാര്‍ലി, വേല പുല്‍വിനത, വേല വിരൂപ എന്നിവയാണ് മറ്റു ഇനങ്ങളിൽ ചിലത്. ഈ ഞണ്ടിന് പൊതുവെ മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്. പുറംഭാഗം ഇരുണ്ട തവിട്ടുനിറത്തിലാണ്.
ഉത്തര കന്നഡയിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളുടെ ഏക മകളായ ബാന്ധവ്യ ഗോപാലകൃഷ്ണ ഹെഗ്ഡെയുടെ പേരാണ് പുതിയ ഞണ്ടിന് നല്‍കിയിരിക്കുന്നത്. ഇത് സാധാരണയായി ബാന്ധവ്യ ക്രാബ് എന്നാണ് അറിയപ്പെടുന്നത്. ‘ബന്ധങ്ങള്‍’ എന്നാണ് ഇതിനര്‍ത്ഥം.
നേരത്തെ, ധാര്‍വാഡിലെ സർവകലാശാലയിൽ മറൈന്‍ ബയോളജി വിഭാഗത്തിലെ പൂര്‍വ്വ വിദ്യാർഥി കിരണ്‍ വാസുദേവ മൂര്‍ത്തി കാര്‍വാറില്‍ ഒരു അപൂര്‍വ ബക്ക്‌ലര്‍ ഞണ്ടിനെ കണ്ടെത്തിയിരുന്നു. അംഗഭംഗം വന്ന ഒരു പെണ്‍ ഞണ്ടും മറ്റൊന്നിനെയുമാണ് കണ്ടെത്തിയതെന്ന് കിരണ്‍ പറഞ്ഞിരുന്നു. ഞണ്ടിന്റെ പുറത്തെ കട്ടിയുള്ള തൊലിയായ കാരപ്പേസിന്റെ നിറം ഇളം പിങ്ക് കലര്‍ന്ന തവിട്ട് നിറമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.