അംബേദ്കർക്കെതിരെ അവഹേളനം; ജെയിൻ സർവകലാശാല പ്രിൻസിപ്പൽ അറസ്റ്റിൽ

ബെംഗളൂരു: സ്കിറ്റിലൂടെ ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി. ആർ. അംബേദ്കറെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ബെംഗളുരുവിലെ ജെയിൻ സർവകലാശാലയുടെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി.
സംഭവത്തിൽ ഇതുവരെ ഏഴ് വിദ്യാർഥികളും ജെയിൻ സർവകലാശാലയിലെ സെന്റർ ഫോർ മാനേജ്മെൻറ് സ്റ്റഡീസ് പ്രിൻസിപ്പലും പരിപാടി സംഘടിപ്പിച്ചയാളുമാണ് അറസ്റ്റിലായത്. വിവിധ ദളിത് സംഘടനകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ വിദ്യാർഥികളെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടിക ജാതി – പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സർവകലാശാലാ ഡീനിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർഥികൾ ആണ് വിവാദ സ്കിറ്റ് അവതരിപ്പിച്ചത്.
ഒരു ദളിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതാണ് സ്കിറ്റിന്റെ പ്രമേയം. കോളേജ് ഫെസ്റ്റിനിടെ മാഡ് ആഡ്‍സ് എന്ന സെഗ്മെന്റിലാണ് സ്കിറ്റ് അവതരിപ്പിച്ചത്. യുവാവ് ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നുണ്ട്.
സ്കിറ്റിൽ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന യുവതിയുടെ ചോദ്യത്തിന് ഷെഡ്യൂൾഡ് കാസ്റ്റ് ആയതുകൊണ്ടാണെന്നാണ് യുവാവ് നൽകുന്ന മറുപടി. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഗാന്ധിജി ദളിതരെ ഹരിജൻ എന്ന് വിളിച്ചതെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റിൽ പരാമർശിക്കുന്നുണ്ട്. സ്കിറ്റിൽ ബി.ആർ. അംബേദ്‍കറെ ബിയർ അംബേദ്കർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുമുണ്ട്. നേരത്തേ ജെയിൻ സർവകലാശാല സ്കിറ്റ് അവതരിപ്പിച്ച ആറ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.