കേരള-കർണാടക അതിർത്തിയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ കൊന്ന കൊലയാളി കടുവയെ പിടികൂടി

മൈസൂരു: കേരള-കർണാടക അതിർത്തിയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കർണാടക വനംവകുപ്പ് പിടികൂടി. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഒരേ കുടുംബത്തിലെ രണ്ടുപേരെ കടുവ കൊന്നത്. തുടർന്ന് 150 അംഗ വനംവകുപ്പ് സംഘമാണ് അന്വേഷണത്തിനിറങ്ങിയത്. ഇന്നലെ മുതൽ കുടകിലെ കാപ്പിത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചലിലാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടിയത്. 10 വയസുള്ള കടുവയാണ് പിടിയിലായത്. കടുവയെ മൈസൂരുവിൽ കൂർഗള്ളിയിൽ വിദഗ്ദ്ധ പരിശോധനയ്‌ക്കായി കൊണ്ടുപോകും.
ചേതൻ (18), രാജു(72) എന്നിവരെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച ചേതനെയും പിതാവ് മധുവിനെയും കടുവ ആക്രമിച്ചു. ചേതൻ കൊല്ലപ്പെടുകയും മധു പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുവായ രാജു(72)വിനെ തിങ്കളാഴ്‌ച രാവിലെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇതോടെ നാട്ടുകാർ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തി. തുടർന്ന് കടുവയെ പിടികൂടാനായി പ്രത്യേക ദൗത്യസംഘത്തെ കർണാടക വനം വകുപ്പ് നിയോഗിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.