പ്രണയദിനത്തില്‍ പ്രണയം പൂവണിഞ്ഞു; ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡര്‍ പ്രവീണും മിസ് മലബാര്‍ റിഷാനയും വിവാഹിതരായി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീണ്‍നാഥും, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവും പ്രണയ ദിനത്തില്‍ വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. പ്രവീണ്‍ നാഥ് മുന്‍ മിസ്റ്റര്‍ കേരളയാണ്. റിഷാന മുന്‍ മിസ് മലബാര്‍. പ്രവീണിന് പ്രിയം ബോഡി ബില്‍ഡിംഗ്. റിഷാനയ്ക്ക് മോഡലിംഗാണ്. തുടക്കത്തില്‍ എതിര്‍ത്ത വീട്ടുകാരും ചേര്‍ത്തു വെച്ചതോടെ വിവാഹം. ഇരുവരും തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് നടന്ന ചടങ്ങില്‍ ട്രാന്‍സ് വിഭാഗത്തിലെ നിരവധി പേര്‍ പങ്കെടുത്തു.
ഇരുവരുടേയും ബന്ധം ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പീന്നിട് ഇരുവരുടെയും കൈകള്‍ ചേര്‍ത്ത് വയ്ക്കാനും വീട്ടുകാര്‍ ഒപ്പം നിന്നു. ബോഡി ബില്‍ഡിങ് താരമായ പ്രവീണ്‍ 2021ല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ കേരളയായിരുന്നു. 2022ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ഫൈനലില്‍ മത്സരിച്ചു. നിലവില്‍ സഹയാത്രികയുടെ അഡ്വക്കേസി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ റിഷാന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള മിസ് മലബാര്‍ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.