ബലാത്സംഗക്കേസ്; ഇരയും പ്രതിയും വിവാഹിതരായി, പോക്സോ കേസ് റദ്ദാക്കി

ബെംഗളൂരു: ബലാത്സംഗക്കേസിലെ ഇരയും പ്രതിയും വിവാഹിതരായതോടെ പ്രതിക്കെതിരായ പോക്സോ അടക്കമുള്ള ക്രിമിനൽ കേസ് നടപടികൾ റദ്ദാക്കി കർണാടക ഹൈക്കോടതി. മാണ്ഡ്യ സ്വദേശിയായ യുവാവിനെതിരെ ചുമത്തിയ പീഡനം, പോക്‌സോ കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
പെൺകുട്ടി പ്രായപൂർത്തിയായപ്പോൾ പ്രതിയെ വിവാഹം കഴിച്ചിരുന്നു. ഇവർക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും താൽപര്യം പരിഗണിച്ചാണ് കേസ് റദ്ദാക്കുന്നതെന്ന് ജസ്റ്റിസ് കെ. നടരാജന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കെതിരായ കേസ് റദ്ദാക്കാൻ പെൺകുട്ടി സമ്മതിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.
2021 ജനുവരി 27-ന് പെൺകുട്ടിയുടെ പിതാവ് അരെക്കെരെ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. പിന്നീട് പെൺകുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. ഇതേത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. മാണ്ഡ്യയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
