ബി ബി സി ഓഫീസുകളിൽ രണ്ടാം ദിനവും റെയ്ഡ് തുടരുന്നു

മുംബൈയിലെയും ഡൽഹിയിലെയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഓഫീസുകളിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രണ്ടാം ദിനവും തുടരുന്നു. കഴിഞ്ഞ 19 മണിക്കൂറായി 15-20 ആദായ നികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസുകളിൽ പരിശോധന നടത്തുകയാണ്. ബിബിസി ജീവനക്കാരോട് അവരുടെ ഫോണുകൾ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കാനും സഹകരിക്കാനും ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു. കൂടാതെ, ചില കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചില ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ക്ലോൺ ചെയ്യുകയും ചെയ്തു.
അതെ സമയം പരിശോധനയുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർക്ക് ബിബിസിയുടെ ഇ മെയിൽ ലഭിച്ചു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും മെയിലിൽ പറയുന്നു.
പ്രധാമന്ത്രിക്കെതിരായ ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിനിടെ നടത്തുന്ന പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷമടക്കം ആരോപണം ഉന്നയിക്കുന്നു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബി ബി സിക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. അതേസമയം നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായുള്ള സർവേ നടത്തുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.