പരീക്ഷ ഹാളിൽ ചാറ്റ്ജിപിടിയ്ക്ക് വിലക്ക് ഏർപ്പെടുത്തി സിബിഎസ്ഇ

ബെംഗളൂരു: പരീക്ഷ ഹാളുകളിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് വിലക്കി സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിനാണ് സിബിഎസ്ഇ നിരോധനം ഏർപ്പെടുത്തിയത്.
മൊബൈൽ, ചാറ്റ്ജിപിടി, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്ന് ബോർഡ് പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് പരീക്ഷയിൽ അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് ബോർഡ് അധികൃതർ വിലയിരുത്തി. കൂടാതെ വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുവാദമില്ല. 2022 നവംബറിൽ ആരംഭിച്ച ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്‌ഫോർമർ) ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാറ്റ് ബോട്ടാണ്. ചാറ്റ്ജിപിടിയ്ക്ക് പ്രസംഗങ്ങൾ, പാട്ടുകൾ, വാർത്താ ലേഖനങ്ങൾ, ഉപന്യാസങ്ങൾ എന്നിവ മനുഷ്യനെപ്പോലെ തന്നെ എഴുതാൻ കഴിവുമുണ്ട്.
അതിനാൽ വിദ്യാർഥികളെ ഇത് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും ഇതുമൂലം പരീക്ഷാഹാളിൽ കൃത്രിമത്വം നടക്കും എന്ന ആശങ്ക മുൻനിർത്തിയാണ് ചാറ്റ്ജിപിടിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷക്കിടെ കൃത്രിമത്വം കാണിച്ചതായി കണ്ടെത്തിയാൽ ബോർഡിന്റെ നിയമങ്ങൾ പ്രകാരം പരീക്ഷാ വിലക്ക് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റിയിലെയും സിയാറ്റിലിലെയും ചില പബ്ലിക് സ്കൂളുകളിലും ഫ്രഞ്ച് യൂണിവേഴ്സിറ്റി സയൻസസ് പോ, ബെംഗളൂരു ആർ. വി. യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ഇതിനോടകം തന്നെ ചാറ്റ്ജിപിടി നിരോധിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
