‘ചിക്കന്‍’ കെ.എഫ്.സിക്ക് മാത്രം അവകാശപ്പെട്ടതല്ല ; ഹര്‍ജി തള്ളി ഡല്‍ഹി ഹൈകോടതി

മള്‍ട്ടിനാഷണല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സിക്ക് ചിക്കന്‍ എന്ന വാക്കിന്റെ പൂര്‍ണാവകാശം നല്‍കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ‘ചിക്കന്‍ സിങ്കറി’ന് ട്രേഡ്മാര്‍ക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ കെ.എഫ്.സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം. ചിക്കന്‍ സിങ്കര്‍ കെ.എഫ്.സിയുടെ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു റീടെയില്‍ ഫുഡ് ചെയിനിന്റെ ആവശ്യം. എന്നാല്‍, ചിക്കനെന്ന വാക്കിന് ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി.
ചിക്കന്‍ സിംഗര്‍ കെഎഫ്സിയുടെ ട്രേഡ് മാര്‍ക്ക് ആക്കണമെന്നതായിരുന്നു റീട്ടെയില്‍ ഫുഡ് ചെയിന്റെ ആവശ്യം. നിലവില്‍ കെഎഫ്‌സിക്ക് ‘സിംഗര്‍’, ‘പനീര്‍ സിംഗര്‍’ എന്നീ പദങ്ങളുടെ രജിസ്ട്രേഷന്‍ ഉണ്ട്. ‘ചിക്കന്‍ സിംഗര്‍’ എന്ന വാക്കിന്റെ രജിസ്ട്രേഷന്‍ നിരസിച്ചതിനു കാരണം ‘ചിക്കന്‍’ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ട്രേഡ്മാര്‍ക്ക് നിയമം 2018 സെക്ഷന്‍ 9(1) (ബി) പ്രകാരമാണ് ‘ചിക്കന്‍’എന്ന വാക്ക് രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ചത്. സിങ്കര്‍, പനീര്‍ സിങ്കര്‍, ഹോട്ട് സിങ്കര്‍, സിങ്കര്‍ ഫെസ്റ്റിവല്‍, ടവര്‍ സിങ്കര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വ്യാപാര മുദ്രകളുടെ രജിസ്ട്രേഷനുകള്‍ ഈ മള്‍ട്ടിനാഷണല്‍ റെസ്റ്റോറന്റ് ശൃംഖലയ്ക്കുണ്ട്. നിരവധി റസ്‌റ്റോറന്റുകളുളള ഫാസ്റ്റ് ഫുഡ് ശ്യംഖലയായ കെഎഫ്സി യുഎസിലെ ലൂയിസ് വില്ല ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.