കലാസിപാളയ ബസ് ടെർമിനൽ രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കലാസിപാളയ ബിഎംടിസി ബസ് ടെർമിനൽ രണ്ടാഴ്ചയ്ക്കുള്ളിൽ ജനങ്ങൾക്കായി തുറക്കും.
അത്യാധുനിക സൗകര്യങ്ങളുള്ള ടെർമിനൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഉദയ് ഗരുഡാചാർ എം.എൽ.എ. അറിയിച്ചു. 2018-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. യഥാസമയം ഫണ്ട് ലഭ്യമാകുന്നതിലുള്ള
പ്രശ്നങ്ങളും രണ്ടുതവണ പ്ലാനിൽ മാറ്റംവരുത്തിയതുമാണ് പദ്ധതി പൂർത്തിയാവുന്നതിൽ കാലതാമസം എടുത്തത്.
നിലവിൽ അത്യാധുനിക സൗകര്യങ്ങളാണ് ടെർമിനലിലുണ്ടാകുക. ടെർമിനലിന്റെ മൂന്നാംനിലയിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സംവിധാനമൊരുക്കും. ശൗചാലയങ്ങൾ, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ, വീൽചെയർ റാംപുകൾ, ഭക്ഷണശാലകൾ, പോലീസിന്റെ സഹായകേന്ദ്രം എന്നിവയുമുണ്ടാകും. യാത്രക്കാർക്ക് പ്രധാന റോഡ് മുറിച്ചുകടക്കാതെ കെ.ആർ. മാർക്കറ്റിലേക്ക് പോകാൻ കഴിയുന്ന അടിപ്പാതയാണ് മറ്റൊരു സൗകര്യം.
ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ ബിഎംടിസി ബസുകളും കർണാടക ആർടിസിയുടെ ദീർഘദൂര ബസുകളും ഇവിടെനിന്ന് സർവീസ് നടത്തും. സ്വകാര്യബസുകൾക്കും സൗകര്യമൊരുക്കും. നിലവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യബസുകൾ കലാസിപാളയയിൽ നിന്നാണ് സർവീസ് നടത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.