ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം

ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരുങ്ങി പോലീസ്. ഇതിനായി ആകാശിനെതിരായുള്ള കേസുകള്‍ പരിശോധിക്കുകയാണ് ജില്ലാ പോലീസ്. കണ്ണൂര്‍ മുഴക്കുന്ന് സി ഐ യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. ഒളിവില്‍ ഇരുന്നാണ് ആകാശ് സൈബര്‍ അറ്റാക്ക് നടത്തുന്നത്. നിലവില്‍ ഒളിവിലുള്ള ആകാശ് തനിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ തുടരുകയാണ്.
ഇയാളെ കണ്ടെത്താനാകുന്നില്ലെന്ന് പേരാവൂര്‍ പോലീസ് പറയുന്നു. അതേസമയം ആകാശ് പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്ന് സിപിഎം നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. വനിതാ നേതാവിനെ അപമാനിച്ചുവെന്ന പരാതിയില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്നും ആകാശ് വെളിപ്പെടുത്തിയിരുന്നു. ആകാശിനെതിരെ ഡി വൈ എഫ് ഐയും എം വി ജയരാജനും രംഗത്തുവന്നിരുന്നു.
പാര്‍ട്ടി ഒരു ക്വട്ടേഷനും ആകാശിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്നും ആകാശ് വ്യക്തമാക്കണമെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്. ആകാശ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്നയാളാണെന്നായിരുന്നു ഡി വൈ എഫ് ഐ പറഞ്ഞത്. നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും അധിക്ഷേപിക്കുന്നതു നേരിടും. ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമ നടപടി സ്വീകരിക്കും ചെയ്യുമെന്നും ഡി വൈ എഫ് ഐ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.