ക്ഷേത്ര പ്രതിഷ്ഠാ സമർപ്പണവും ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവവും

ബെംഗളൂരു: ഗുരുധർമ്മ പ്രചാരണ സഭ ബെംഗളൂരു ജില്ലാ കമ്മിറ്റി മത്തിക്കരെ സി.എം നാഷണൽ സ്കൂളിനടുത്ത് മുത്യാല നഗറിൽ നിർമ്മിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ഫെബ്രുവരി 24 ന് രാവിലെ 8ന് നടക്കും. ശ്രീമന ഇല്ലം ശ്രീകുമാർ, തളിയിൽ വിജയകൃഷ്ണൻ മേൽശാന്തി, പൊന്മേരി മഠം രാജാറാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. മന്ത്രിമാരായ മുനിരത്ന, ശ്രീനിവാസ പൂജാരി എന്നിവർ പങ്കെടുക്കും.
ബെംഗളൂരു മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന തിരുവപ്പന മഹോത്സവം ഫെബ്രുവരി 25, 26 തീയതികളിൽ മത്തിക്കരെ മുത്യാല നഗറിൽ നടക്കും.
മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, വസൂരിമാല തെയ്യം, കാരണവർ തെയ്യം അടക്കം 4 ഓളം തെയ്യക്കോലങ്ങൾ ഉത്സവത്തിൻ്റെ ഭാഗമായി കെട്ടിയാടും.
മഹോത്സവത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക- കലാ പരിപാടികൾ, തിരുവാതിര മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: 7034457377, 9964093777
ഉത്സവ നഗരിയിലേക്കുള്ള ഗൂഗിൾ ലൊക്കേഷൻ:
https://maps.app.goo.gl/yj1WU6FpjzLWTFBe7
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.