മുട്ടക്കറിയില്‍ ചത്ത പുഴു; വാഗമണ്ണിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 6 കുട്ടികള്‍ ആശുപത്രിയില്‍

വാഗമണ്ണിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത പുഴുവിനെ കണ്ടെത്തി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതോടെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണിലെ വാഗാലാന്‍ഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയില്‍ നിന്നാണ് കോഴിക്കോട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ത്ഥികളുടെ സംഘത്തിന് പുഴുവിനെ ലഭിച്ചത്. ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്ന് ആരോപണമുണ്ട്.
മുട്ടക്കറി കഴിച്ചതോടെ ചില കുട്ടികള്‍ക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. കൂടാതെ മറ്റ് നാലു കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഇതേതുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാര്‍ത്ഥികളും ഹോട്ടല്‍ ഉടമയെ അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നീട് അധ്യാപകര്‍ വിവരം വാഗമണ്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ഹോട്ടലിനകത്ത് പരിശോധന നടത്തി. പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടല്‍ പൂട്ടിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.