Follow News Bengaluru on Google news

അഗ്നിവീർ അഭിലാഷകർക്ക് സൗജന്യ പരിശീലനം നൽകും

ബെംഗളൂരു: സംസ്ഥാനത്തെ അഗ്നിവീർ അഭിലാഷകർക്ക് സൗജന്യ കോച്ചിംഗ് നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റിൽ പ്രഖ്യാപിച്ചു.

കൂടാതെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനവും പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥിനികൾക്കുള്ള ഹോസ്റ്റലുകളുടെ എണ്ണം 2500 ആയി വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ഇന്ത്യൻ ആർമിയിൽ അഗ്നിവീർ പദ്ധതിക്കായി എസ്‌.സി., എസ്.ടി., ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള 10,000 യുവാക്കൾക്ക് സർക്കാർ സൗജന്യ കോച്ചിംഗ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള റസിഡൻഷ്യൽ സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനവും നൽകും.

വിദ്യാർഥികൾക്കായി വിദ്യാശക്തി പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഹൈസ്കൂൾ പാസാകുന്ന എല്ലാ കുട്ടികൾക്കും സർക്കാർ പി.യു., ഡിഗ്രി കോളേജുകളിൽ തുടർപഠനം തുടരാൻ പ്രാപ്തമാക്കുന്നതാണ് വിദ്യാശക്തി പദ്ധതി.

8 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ചിക്കമംഗളൂരുവിൽ ഒരു പുതിയ സർവകലാശാല വികസിപ്പിക്കുകയും പ്രൊഫ. സി. എൻ. റാവു സയൻസ് പ്രോഗ്രാമിന് കീഴിൽ തിരഞ്ഞെടുത്ത 100 ഡിഗ്രി കോളേജുകളിൽ സയൻസ് ഡിവിഷൻ ആരംഭിക്കുകയും ചെയ്യും.

സയന്റിഫിക്, ടെക് പ്രൊഫഷണൽ കോഴ്‌സുകളിലെ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. കന്നഡ സ്‌കൂളുകളിൽ പഠിച്ച് പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മികച്ച 500 വിദ്യാർഥികളുടെ പഠന ഫീസ് കർണാടക പരീക്ഷാ അതോറിറ്റിയായ കെഇഎ വഹിക്കും. 93 താലൂക്കുകളിലായി 1,230 ക്ലാസ് മുറികൾ വികസിപ്പിക്കുകയും അധിക ടോയ്‌ലറ്റുകൾ നിർമ്മിക്കുകയും 2,777 പഴയ ക്ലാസ് മുറികൾ നന്നാക്കുകയും ചെയ്യും. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, സഹായികൾ എന്നിവർക്കുള്ള പദ്ധതിയിൽ പ്രതിമാസ ഓണറേറിയം 1000 രൂപയായി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.