വനിതകൾക്ക് മുൻഗണന; ഭരണകാലാവധി അവസാനിക്കാനിരിക്കെ റവന്യു സർപ്ലസ് ബജറ്റുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള വനിതകൾക്ക് മുൻഗണന നൽകി റവന്യു സർപ്ലസ് ബജറ്റ് അവതരിപ്പിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ചെലവിനേക്കാൾ കൂടുതൽ വരുമാനമുള്ള ബജറ്റാണ് റവന്യൂ സർപ്ലസ് ബജറ്റ്.
ബിജെപി സർക്കാരിന്റെ ഭരണകാലാവധി പൂർത്തിയാകാനിരിക്കെ മുഖ്യമന്ത്രിയെന്ന നിലയിൽ അവസാന ബജറ്റ് ആണ് ഇന്ന് ബൊമ്മൈ അവതരിപ്പിച്ചത്. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് എല്ലാ മാസവും 500 രൂപ നൽകുന്ന പദ്ധതി ഉൾപ്പെടെയുള്ള സുപ്രധാനമായ തീരുമാനങ്ങളാണ് ഇത്തവണത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും സ്കൂൾ, കോളേജ് വിദ്യാർഥിനികൾക്കും സൗജന്യ ബസ് പാസുകൾ ബജറ്റിൽ പ്രഖ്യാപിച്ചു. എട്ട് ലക്ഷം വനിതകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഭൂരഹിതരായ സ്ത്രീകൾക്ക് സർക്കാർ പ്രതിമാസം 500 രൂപ ധനസഹായം നൽകുമെന്നും പദ്ധതിക്ക് ശ്രമ ശക്തി എന്ന പേര് നൽകിയതായും ബൊമ്മൈ അറിയിച്ചു. പദ്ധതിക്ക് കീഴിൽ സ്ത്രീകൾക്ക് സർക്കാരിൽ നിന്നും നേരിട്ടുള്ള ആനുകൂല്യ (ഡിബിടി) ലഭിക്കും.
വീട്ടിലിരുന്ന് ഫാക്ടറികൾ തുടങ്ങാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി നടപ്പുവർഷം ഒരു ലക്ഷം സ്ത്രീകൾക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനം നൽകും. മാതൃപൂർണ പരിപാടിയുടെ മാതൃകയിൽ, യോഗ്യരായ വിവാഹിതരായ സ്ത്രീകൾക്ക് പരമാവധി ആറ് മാസത്തേക്ക് ഉച്ചഭക്ഷണവും ഐഎഫ്എ (അയൺ ഫോളിക് ആസിഡ്) ഗുളികകളും അങ്കണവാടികളിൽ നിന്നും നൽകും. ഈ പദ്ധതി താലൂക്ക് അടിസ്ഥാനത്തിലാണ് നടപ്പാക്കുക.
സംസ്ഥാനത്തെ മൊത്തം 30 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് 1,000 കോടി രൂപ ഗ്രാന്റ് നൽകും.
ആസിഡ് ആക്രമണത്തിന് ഇരയായവർക്കുള്ള പ്രതിമാസ പെൻഷൻ 3000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. കർണാടക സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷൻ സേവന മേഖലകളിലെ വനിതാ സംരംഭകർക്ക് നാല് ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പാ സൗകര്യം നൽകുന്നുണ്ടെന്നും ഇത് ഇനി മുതൽ അഞ്ച് കോടിയായി ഉയർത്തുമെന്നും ബൊമ്മൈ പറഞ്ഞു.
നടപ്പുവർഷം 45,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പൂജ്യം ശതമാനം പലിശ നിരക്കിൽ 1800 കോടി രൂപ വായ്പ വിതരണം ചെയ്യും.
കർഷകർക്ക് താങ്ങുവില നൽകാനായി ആകെ 3500 കോടി രൂപ വകയിരുത്തി. കർഷകർക്ക് ഈ വർഷം മുതൽ 5 ലക്ഷം വരെ പലിശരഹിത വായ്പ നല്‍കും. കർഷകർക്കുള്ള നികുതി രഹിത ഡീസൽ വിതരണം 2 ലക്ഷം കിലോ ലിറ്ററായി ഉയർത്തിയിട്ടുണ്ട്.
ബജറ്റിലെ മറ്റു സുപ്രധാന പ്രഖ്യാപനങ്ങൾ
• ഭൂസിരി എന്ന കർഷകക്ഷേമപദ്ധതി പ്രഖ്യാപിച്ചു.
• കർഷകർക്കും കുടുംബങ്ങൾക്കും ഇൻഷൂറൻസ് പദ്ധതിയായ ജീവൻ ജ്യോതിക്കായി 150 കോടി വകയിരുത്തി.
• ഓരോ കർഷക ഉത്പാദകസംഘങ്ങൾക്കും 10 ലക്ഷം വീതം നിക്ഷേപം സർക്കാർ വക നല്‍കും.
• രാമനഗരയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം നിർമ്മിക്കും.
• ബെംഗളുരു നിംഹാൻസ് ക്യാമ്പസിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മാത്രമായി പ്രത്യേക ആശുപത്രി ഒരുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
