സ്വര ഭാസ്കര്‍ വിവാഹിതയായി: വരന്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്

ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്‍വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ യുവജന വിഭാഗം, സമാജ്‍വാദി യുവജന്‍ സഭ പ്രസിഡന്‍റ് ആണ് ഫഹദ്. ലളിതമായ ചടങ്ങുകളോടെ സ്പെഷ്യല്‍ മാര്യേജ് ആക്ട പ്രകാരമാണ് ഇരുവരും വിവാഹതരായത്. എസ്പിയുടെ യുവജന്‍ സഭ അധ്യക്ഷനാണ് ഫഹദ്. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്കര്‍ ജീവിതത്തിലെ സുപ്രധാന കാര്യം ആരാധകരുമായി പങ്കുവച്ചത്.
Sometimes you search far & wide for something that was right next to you all along. We were looking for love, but we found friendship first. And then we found each other!
Welcome to my heart @FahadZirarAhmad It’s chaotic but it’s yours! ♥️✨🧿 pic.twitter.com/GHh26GODbm— Swara Bhasker (@ReallySwara) February 16, 2023
സ്പെഷല്‍ മാര്യേജി ആക്റ്റ് പ്രകാരം ജനുവരി 6 ന് ആണ് ഇരുവരും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. വളരെ ലളിതമായി വിവാഹം നടത്താമെന്ന് കാണിച്ച് തന്ന ബോളിവുഡ് താരത്തെയും പങ്കാളിയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നത്.
Actor @ReallySwara gets engaged to Samajwadi Party's state youth president Fahad Ahmad, check out the pics!#SwaraBhasker #FahadAhmad #SwaraBhakerEngagement #Engaged #Engagement #Bollywood #TrendingNow #Trending pic.twitter.com/INDltiaCrZ
— HT City (@htcity) February 16, 2023
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാഷ്ട്രീയ പരിപാടിയിലൂടെയാണ് സ്വരയും ഫഹദും തമ്മില്‍ പരിചയത്തിലാകുന്നത്. അന്ന് മുതലുള്ള ഓര്‍മ്മകള്‍ എല്ലാം കോര്‍ത്തിണിക്കിയുള്ള ചിത്രങ്ങള്‍ കൊണ്ടുള്ള വീഡിയോയും നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.