മലിനജലം കുടിച്ചു; മണിക്കൂറുകൾക്കുള്ളിൽ 2 മരണം

ബെംഗളൂരു: സംസ്ഥാനത്ത് മലിനജലം കുടിച്ച് 24 മണിക്കൂറിനുള്ളിൽ 2 മരണം. 34 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാദ്ഗിർ ജില്ലയിലെ ഗുർമിത്കൽ താലൂക്കിലെ അനുപൂർ ഗ്രാമത്തിലാണ് സംഭവം.
പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ യാദ്ഗിർ ജില്ലാ സർക്കാർ ആശുപത്രിയിലും ബാക്കിയുള്ളവർ നാരായൺപേട്ട് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളതെന്ന് യാദ്ഗിർ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ഗുരുരാജ് ഹിരഗൗഡർ സ്ഥിരീകരിച്ചു.
ജില്ലയിലെ സാവിത്രമ്മ, സായമ്മ എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തെ കുറിച്ച് പഠിക്കാൻ 15 അംഗ മെഡിക്കൽ സംഘത്തെ ഗ്യാരമത്തിലേക്ക് അയച്ചിട്ടുണ്ട്. അനുപൂർ നിവാസികൾക്ക് വാട്ടർ ടാങ്കിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്നും പൈപ്പ് രണ്ടിടത്ത് ചോർന്നൊലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
