സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരേ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിലപാടനെതിരേ ബസ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. സര്‍ക്കാര്‍ നിലപാട് ബസുടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. അനുകൂല നടപടിയില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തുമെന്നും ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. ഫെ. 28നകം ക്യാമറ വക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണ്. റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് സൗജന്യമായി ക്യാമറ വാങ്ങി സര്‍ക്കാര്‍ നല്‍കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.
ക്യാമറ വാങ്ങാന്‍ നിര്‍ബന്ധിതരായാല്‍ ഇപ്പോഴത്തെ വിലയുടെ ഇരട്ടി നല്‍കേണ്ടിവരും. ഈ സാഹചര്യം ക്യാമറ ഡീലര്‍മാര്‍ പരമാവധി മുതലെടുക്കും. നേരത്തെ അയ്യായിരം രൂപയുണ്ടായിരുന്ന സ്പീഡ് ഗവേണറുകള്‍ മൂന്നും നാലും ഇരട്ടി വിലകൊടുത്ത് വാങ്ങേണ്ട ഗതികേട് ബസുടമകള്‍ക്കുണ്ടായി. ജി.പി.എസ്. നിര്‍ബന്ധമാക്കിയപ്പോഴും ബസുടമകള്‍ക്ക് സമാനമായ പ്രതിസന്ധിയുണ്ടായി. ബസുകള്‍ ഫിറ്റ്‌നസിന് ഹാജരാക്കുന്നതുവരെ കാമറ സ്ഥാപിക്കാന്‍ സാവകാശം നല്‍കണം.
റോഡപകടങ്ങള്‍ വരുമ്പോൾ വാഹനങ്ങളുടെ വലിപ്പചെറുപ്പം നോക്കാതെ നടപടിയെടുക്കണമെന്നും കേരള സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എസ്. പ്രേംകുമാര്‍, ട്രഷറര്‍ ഹംസ എരിക്കുന്നന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.