Follow News Bengaluru on Google news

പ്രൊഫ. സി.കെ. മൂസതിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു

മൂസതിന്റെ രചനകൾ മകൻ ഉദയകുമാർ ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പ്രതിനിധി ഷിജുഅലക്സിന് കൈമാറി

ബെംഗളൂരു: അധ്യാപകനും പണ്ഡിതനും ശാസ്ത്രഎഴുത്തുകാരനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ അസിസ്റ്റന്റ് ഡയറക്ടറുമായ പ്രൊഫ.സി.കെ. മൂസതിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് ഡിജിറ്റൈസ് ചെയ്യുന്നത്. സി.കെ. മൂസത് രചിച്ച രാമകഥ മലയാളത്തിൽ, സാഹിത്യവീക്ഷണം എന്നിവ അദ്ദേഹത്തിന്റെ മകൻ ഉദയകുമാർ ഫൗണ്ടേഷൻ പ്രതിനിധി ഷിജുഅലക്സിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രൊഫ. സി.കെ. മൂസത്

പ്രൊഫ.സി.കെ. മൂസത് രചിച്ച എല്ലാ പുസ്തകങ്ങളും വിവിധ മാസികകളിലും മറ്റുമായി എഴുതിയ നൂറുകണക്കിനു ലേഖനങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറിയിലെ പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്ത് ഇന്റർനെറ്റിലൂടെ പൊതുഇടങ്ങളിൽ ലഭ്യമാക്കാനാണ് പദ്ധതി.

ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ഡിജിറ്റൈസ് പദ്ധതി ആണിത്. ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രേഖകൾ എന്നിവ നേരത്തെ ഡിജിറ്റൈസ് ചെയ്തിരുന്നു.

ഇൻഡിക്ക് ഡിജിറ്റൽ ആർകൈവ് ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളും രേഖകളും കാണുവാൻ സന്ദർശിക്കുക : www.gpura.org


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.