പാർക്കിംഗിനെ ചൊല്ലി തർക്കം; ക്രിക്കറ്റ് കാണാനെത്തിയ രണ്ട് പേരെ കുത്തിക്കൊന്നു

ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെൻ്റ് നടക്കുന്ന സ്ഥലത്ത് കാർ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു. ദൊഡ്ഡബെലവംഗല ഗ്രാമത്തിലെ കർണാടക പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. എൻജിനീയറിങ് ബിരുദധാരിയായ ഭരത്കുമാർ (23), പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിയായ പ്രതീക് (17) എന്നിവരാണ് മരിച്ചത്. കളിസ്ഥലത്തിനകത്ത് കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ക്രിക്കറ്റ് മത്സരം കാണാനെത്തിയ പ്രതികൾ ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചില കാണികളും സംഘാടകരും എതിർത്തിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികളെ സംഘാടകരിൽ ചിലർ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയിരുന്നു.
തുടർന്ന് മത്സരം അവസാനിച്ചതിനു ശേഷം സംഘാടകർ നൽകിയ ടീ-ഷർട്ടുകൾ ധരിച്ച ഭരതും പ്രതീകും വീടുകളിലേക്ക് പോകുന്നതിനായി ഗ്രൗണ്ടിനു സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കവെ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ട് യുവാക്കളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇരുവരേയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.