ആകാശക്കാഴ്ചകൾ ചുറ്റിക്കാണാൻ ഇന്ത്യയിൽ ഇനി എയർ ടാക്സികൾ

ആകാശകാഴ്ചകൾ ചുറ്റികാണാനായി ദുബായ് മാതൃകയിൽ ഇന്ത്യൻ നഗരങ്ങളിലും എയർ ടാക്സികൾ സേവനമാരംഭിക്കും.
ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഇ- പ്ലെയിൻ ആണ് സേവനം ഒരുക്കുന്നത്. ഹെലികോപ്റ്ററുകളെ പോലും വെല്ലുന്ന രീതിയിൽ ഇ-ഫ്ലൈയിംഗ് ടാക്സി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ആണ് നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വച്ച് നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്‌സി പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്.
ഐഐടി മദ്രാസിൽ പ്രൊഫസർ സത്യ ചക്രവർത്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനമാണ് ഇ-പ്ലെയിൻ കമ്പനി. ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് ഇലക്‌ട്രിക് ഫ്‌ളൈയിംഗ് ടാക്‌സിയാണ് ഇതെന്ന പ്രൊഫസർ സത്യ ചക്രവർത്തി പറഞ്ഞു. ഡിജിസിഎയുടെ സർട്ടിഫിക്കേഷൻ പ്രക്രിയകൾ പൂർത്തീകരിക്കാൻ കാത്തിരിക്കുകയാണ് എയർക്രാഫ്റ്റ് ഡിസൈനും പ്രോട്ടോടൈപ്പുകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേ ദൂരത്തിന് ഊബർ ഈടാക്കുന്ന നിരക്കിനേക്കാൾ രണ്ട് മടങ്ങ് കൂടുതലായിരിക്കും ഇ-ടാക്സികളുടെ യാത്രാ നിരക്ക്. ഇലക്ട്രിക് ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷനെ കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിനു ശേഷമാണ് ഇലക്ട്രിക്ക് ഫ്ലയിങ് ടാക്സിയെന്ന ആശയം തങ്ങളിൽ ഉടലെടുത്തതെന്ന് ഇ-പ്ലെയിൻ കമ്പനിയുടെ സിഇഒ പ്രഞ്ജൽ മേത്തയും സ്റ്റാർട്ടപ്പിന്റെ സിടിഒ പ്രൊഫസർ സത്യ ചക്രവർത്തിയും പറഞ്ഞു.
ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് മോഡലാണ് ഈ പ്രോട്ടോടൈപ്പ്. ഒരിക്കൽ പൂർണമായി ചാർജ് ചെയ്‌താൽ ഏകദേശം 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇ- ടാക്സികൾക്ക് സാധിക്കും. ഇ-ടാക്സികൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും കൂടുതൽ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം മാത്രം മതി.
ഏകദേശം 200 കിലോഗ്രാം ഭാരമാണ് ഇ- ടാക്സികൾക്കുള്ളത്. ഒരു യാത്രയിൽ ഒരു പൈലറ്റ് ഉൾപ്പെടെ രണ്ട് യാത്രക്കാർക്കാണ് ഇരിക്കാൻ സാധിക്കുക.150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇ-ടാക്സികൾക്ക് കഴിയും. 457 മീറ്റർ (1,500 അടി) ആണ് ഇ- ടാക്സിക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന പരമാവധി ഉയരം. ഫ്ലൈയിംഗ് ടാക്സികളിൽ ബാറ്ററി മാറ്റാനാകില്ല. ബാറ്ററിയുടെ വലിപ്പം, ചാർജിംഗ് വിശദാംശങ്ങൾ എന്നിവയെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.