മലങ്കര ഓർത്തഡോക്സ് സഭ മെൽത്തോ കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു: മലങ്കര ഓർത്തഡോൿസ് സഭയുടെ ബെംഗളൂരു ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നു വന്ന മേൽത്തോ കൺവെൻഷൻ വിശുദ്ധ കുർബാന വചന ശുശ്രുക്ഷയോടു അവസാനിച്ചു. അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപോലിത്ത മുഖ്യ പ്രഭാഷണം നടത്തി. അഷ്ടസൗഭാഗ്യങ്ങളെ പറ്റിയുനള്ള അഴമേറിയ ആശയങ്ങൾ പകർന്നു നൽകിയ അദ്ദേഹം ക്ഷമ, തപം, സൗമ്യത, ധർമം, കരുണ, ശുദ്ധി, ശാന്തി, ആനന്ദം എന്നീ സൗഭാഗ്യങ്ങൾ ആണ് മനുഷ്യനെ പൂർണതയിൽ എത്തിക്കുന്നതെന്നും തിന്മ ചെയ്യാത്തത് മാത്രമല്ല, ചെയ്യാമായിരുന്ന നന്മ ചെയ്യാത്തതും പാപമാണെന്നും ആദ്ദേഹം പറഞ്ഞു.
ബെംഗളൂരു ഭദ്രാസനത്തിന് കീഴിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ ഡോ. അലക്സ് തോമസ്, സുമ വർഗീസ്, സജി ചെറിയാൻ അബ്രഹാം മാർ സെറാഫിം മെത്രാപോലിത്ത എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൺവെൻഷൻ ജനറൽ കൺവീനവർ റവ. ഫാദർ കോശി തോമസ് സ്വാഗതം പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. ഫാദർ സ്കറിയ മാത്യു എല്ലാവർക്കും നന്ദി പറഞ്ഞു. പ്രാർത്ഥനയോടും അശ്ലീർവാദത്തോടു കൂടിയും കൺവെൻഷൻ അവസാനിച്ചു. വിവിധ ഇടവകളിൽ നിന്നായി രണ്ടായിരത്തോളം പേരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
