യശ്വന്തപുര ഡബിൾ ഡക്കർ മേൽപ്പാല നിർമാണത്തിന് അനുമതി

ബെംഗളൂരു: യശ്വന്തപുര റെയിൽവേ സ്റ്റേഷനേയും മത്തിക്കരെ ബിഇഎൽ റോഡിനേയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ നിർമാണത്തിന് അനുമതി. സബർബൻ റെയിൽ പദ്ധതിയുടെ ഭാഗമാണിത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവതരിപ്പിച്ച ബജറ്റിലാണ് പാലം നിർമാണത്തിന് അനുമതി നൽകിയത്. എന്നാൽ നിർമാണത്തിന്റെ തുക സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല. നഗരത്തിൽ ആദ്യമായാണ് സബേർബൻ പാതയും റോഡും ഒരുമിക്കുന്ന പാലം വരുന്നത്.
നിലവിൽ ബിഇഎൽ സർക്കിൾ മുതൽ മത്തിക്കരെ സിഗ്‌നൽ വരെ മേൽപാലം ഉണ്ട്. ഇതിന് തുടർച്ചയായാണ് പുതിയ മേൽപ്പാലം നിർമ്മിക്കുന്നത്. 24.86 കിലോമീറ്ററാണ് നിർദിഷ്ട ബൈയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ പാത. ഇതിൽ 7.72 കിലോമീറ്റർ ദൂരം മേൽപാലത്തിലൂടെയാണ് കടന്നുപോകുന്നത്. 14 സ്റ്റേഷനുകളിൽ 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്. ചിക്കബാനവാര, മൈദരഹള്ളി, ഷെട്ടിഹള്ളി, ജാലഹള്ളി, യശ്വന്തരപുര, ലൊട്ടഗോലഹള്ളി, ഹെബ്ബാൾ, കനകനഗർ, നാഗവാര, കാവേരിനഗർ, ബാനസവാടി, സേവാനഗർ, കസ്തൂരി നഗർ, ബൈയ്യപ്പനഹള്ളി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ നിർമിക്കുന്നത്.
മെട്രോയ്ക്ക് പിന്നാലെ സബേർബൻ പാതയെ ബന്ധിച്ച് മേൽപാലം വരുന്നതോടെ മൾട്ടി മോഡൽ ഗതാഗത ഹബ്ബായി യശ്വന്തപുര മാറും. നിലവിൽ മെട്രോ സ്റ്റേഷനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിച്ചുള്ള കാൽനട മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ രണ്ടാമത്തെ റെയിൽവേ ടെർമിനലായ യശ്വന്തപുര 380 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. 2025നാണ് ടെർമിനൽ നവീകരണം പൂർത്തിയാകുക. 148 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ പാത 4 ഇടനാഴികളിലായാണ് നിർമിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.