നിയമസഭാ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിൽ കൂടുതൽ സൗകര്യമൊരുക്കാൻ കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് ശതമാനം വർധിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
വോട്ടർമാർക്ക് ഇരിക്കാൻ കസേരകളും ബൂത്തുകളോട് ചേർന്ന് വൃത്തിയുള്ള ശൗചാലയങ്ങളുമൊരുക്കും. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള സംവിധാനവുമുണ്ടാകും. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോളിങ് ബൂത്ത് കണ്ടെത്താനുള്ള പ്രശ്നം പരിഹരിക്കുന്നതിന് ഓൺലൈൻ ആപ്പ് വികസിപ്പിക്കാനും തീരുമാനമുണ്ട്.
നിലവിൽ ഇത്തരം സംവിധാനമുള്ള ആപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെങ്കിലും ഇതിൽ ലഭിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പരാതികൾ വ്യാപകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്ന് സംഘങ്ങൾ ഒരാഴ്ച മുമ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തു.
പോളിങ് ബൂത്തിന് മുന്നിൽ ഏറെ നേരം ക്യു നിൽക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് കൂടുതൽ പേരും ചൂണ്ടിക്കാട്ടിയത്. ശൗചാലയങ്ങളില്ലാത്തത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാനെത്താത്തതിന്റെ കാരണമാകുന്നതായാണ് സംഘത്തിന്റെ കണ്ടെത്തൽ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കുവേണ്ടിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.