രണ്ട് ദിവസത്തെ സന്ദർശനം; ജെപി നദ്ദ കർണാടകയിലെത്തി

ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് ദിവസത്തെ സന്ദർശനത്തിനായി കർണാടകയിലെത്തി.
ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഇന്നലെ രാത്രി മംഗലാപുരത്ത് എത്തിയ നദ്ദ ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളില്‍ ഉഡുപ്പി, ചിക്കമംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ എന്‍. രവി കുമാര്‍ പറഞ്ഞു.
ഇന്ന് രാവിലെ ഉഡുപ്പിയില്‍ നടക്കുന്ന ബൂത്ത് തല കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ഉച്ചയ്ക്ക് ശേഷം ബൈന്ദൂരിലെ പൊതുയോഗത്തിലും സാന്നിധ്യമറിയിക്കും. വൈകുന്നേരത്തോടെ ചിക്കമംഗളൂരു ജില്ലയിലെ കോപ്പയില്‍ അരീക്കാന കര്‍ഷക കണ്‍വെന്‍ഷനിലും തുടര്‍ന്ന് ശൃംഗേരിയില്‍ നടക്കുന്ന ജനപ്രതിനിധി യോഗത്തിലും പങ്കെടുക്കും.
ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളില്‍ ബിജെപിക്ക് ശക്തമായ ഉറവിടമുണ്ടെങ്കിലും നദ്ദ സന്ദര്‍ശിക്കുന്ന ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരി നിലവില്‍ കോണ്‍ഗ്രസാണ് പ്രതിനിധീകരിക്കുന്നത്. ഹാസൻ ജെഡി(എസ്) കോട്ടയുമാണ്. ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണം ജെഡി(എസ്) ആണ് പ്രതിനിധീകരിക്കുന്നത്. എങ്കിലും 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാസന്‍ സീറ്റില്‍ വിജയിച്ച് ബിജെപി മുന്നേറ്റം നടത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.