Follow the News Bengaluru channel on WhatsApp

സിസിഎല്ലില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് വിജയത്തുടക്കം

രാജ്യത്തെ വിവിധ ഭാഷാ ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് തകര്‍പ്പൻ ജയം. റായ്‍പൂരിലെ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിനാണ് കര്‍ണാടക ബുള്‍ഡോസേഴ്‍സ് പരാജയപ്പെടുത്തിയത്.

അര്‍ദ്ധ സെഞ്ച്വറിയുമായി കര്‍ണാടക ബുള്‍ഡോസേഴ്‍സ് ടീമിനെ വിജയത്തിലേക്ക് നയിച്ച നായകൻ പ്രദീപ് ബൊഗാഡിയാണ് മാൻ ഓഫ് ദ മാച്ച്. ഗോള്‍ഡൻ സ്റ്റാര്‍ ഗണേഷ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. പരിഷ്‍കരിച്ച ഫോര്‍മാറ്റിലായിരുന്നു പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍. ടോസ് നേടിയ ബംഗാള്‍ ടൈഗേഴ്‍സ് ടീമിന്റെ നായകൻ ജിഷു ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നിശ്ചിത 10 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‍ടത്തില്‍ 73 റണ്‍സ് എടുക്കാനെ ബംഗാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സ് ആദ്യ ഇന്നിംഗ്‍സിലെ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 93 റണ്‍സെടുത്തു. 20 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന് വീണ്ടും ബാറ്റ് ചെയ്‍ത ബംഗാള്‍ രണ്ടാം ഇന്നിംഗ്‍സില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 76 റണ്‍സ് എടുത്തു. 10 ഓവറില്‍ 57 റണ്‍സ് എന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‍സില്‍ ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സ് എട്ട് വിക്കറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി.

അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സിന്റെ ഗോള്‍ഡൻ സ്റ്റാര്‍ ഗണേഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നിരുപ് ഭണ്ഡാരി 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ എടുത്തു. നായകൻ പ്രദീപ് 32 പന്തുകളില്‍ നിന്ന് 51 റണ്‍സാണ് എടുത്തത്. ബംഗാളിന് വേണ്ടി ആദ്യ ഇന്നിംഗ്‍സില്‍ ഉദയ് 26ഉം ബാനര്‍ജി 25ഉം ജീത്തു ഒമ്പതും റണ്‍സ് എടുത്തു. ഫെബ്രുവരി 26ന് ജയ്‍പൂരില്‍ നടക്കുന്ന വാരാന്ത്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സുമായി കര്‍ണാടക ബുള്‍ഡോസേഴ്‍സ് ഏറ്റുമുട്ടും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.