Follow News Bengaluru on Google news

മലയാളി റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതില്‍ അന്വേഷണ സംഘം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും. അക്രമത്തിനിരയായ കൊല്ലം സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം അവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാകും രേഖാചിത്രം തയ്യാറാക്കുക.

ഷർട്ട് ധരിക്കാതെ കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിയെന്നാണ് യുവതി മൊഴി നൽകിയത്. പാവൂർഛത്രം പോലീസിനൊപ്പം റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി തെങ്കാശി ജില്ല വിട്ടതായാണ് സൂചന. പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് നാല് പെയിന്റിംഗ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. പാവൂർഛത്രം റെയിൽവേ മേൽപ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പോലീസ് അന്വേഷണം നീങ്ങുന്നുണ്ട്.

റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയെ പ്രതി ക്രൂരമായി മര്‍ദിക്കുകയും കല്ല് കൊണ്ട് തലയില്‍ അടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അടിയുടെ ആഘാതത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. പിന്തുടര്‍ന്ന അക്രമി റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ചയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. സാരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അതിക്രൂരമായ മര്‍ദനമാണുണ്ടായതെന്ന് കുടുംബം പറയുന്നു. റെയില്‍വേ ഡി എസ് പി. പൊന്നുസ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്ത് റെയില്‍വേ പോലീസ് വ്യാപക പരിശോധനയും തിരച്ചിലും നടത്തിവരികയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.