നികുതി കുടിശ്ശിക; മന്ത്രി മാളിലെ വസ്തുക്കൾ പിടിച്ചെടുത്ത് ബിബിഎംപി

ബെംഗളൂരു: വസ്തുനികുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് മല്ലേശ്വരം മന്ത്രി മാളിലെ വിവിധ ജംഗമ വസ്തുക്കൾ ബിബിഎംപി പിടിച്ചെടുത്തു.
റവന്യൂ ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബിബിഎംപി വെസ്റ്റ്സോണിന്റെ മാർഷൽമാരാണ് മാളിൽ റെയ്ഡ് നടത്തിയത്. കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, കസേരകൾ, മേശകൾ, മറ്റു വൈദ്യുതി ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
2018-19 വർഷം മുതൽ മന്ത്രിമാൾ വസ്തുനികുതി അടച്ചിട്ടില്ലെന്ന് ബിബിഎംപി വെസ്റ്റ്സോൺ ജോയന്റ് കമ്മിഷണർ സി. യോഗേഷ് പറഞ്ഞു.
2018 മുതൽ ഇന്നുവരെ, വസ്തു നികുതി കുടിശ്ശിക 42.63 കോടി രൂപയാണെന്നും ഇത് മന്ത്രി മാൾ അടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിബിഎംപി നിയമത്തിലെ സെക്ഷൻ 148 (1) പ്രകാരം മാളിനെതിരെ അറ്റാച്ച്മെന്റ് വാറണ്ട് പുറപ്പെടുവിച്ചതായി ബിബിഎംപി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.