ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ജീവനക്കാരനെ ഉപഭോക്താവ് കൊലപ്പെടുത്തി

ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം.
ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ജീവനക്കാരൻ ഹേമന്ത് നായികിനെ ആണ് ഫോൺ ഓർഡർ ചെയ്ത ഹേമന്ത് ദത്ത (20) കൊലപ്പെടുത്തിയത്. ക്യാഷ് ഓൺ ഡെലവറിയായി നൽകിയ ഓർഡറിന് നൽകാൻ പണമില്ലാത്തതിനാലാണ് കൊലപാതകം.
ഹാസൻ ജില്ലയിലെ അർസെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ഫെബ്രുവരി ആദ്യവാരത്തിലാണ് ഫ്ലിപ്കാർട്ട് വഴി ഐഫോൺ ഓർഡർ ചെയ്തത്. തുടർന്ന് ഡെലിവറി ഏജന്റായി ഹേമന്ത് നായിക് ഫെബ്രുവരി ഏഴിന് പ്രതിയുടെ വീട്ടിലെത്തി ഫോൺ കൈമാറി. ഫോൺ ഡെലിവറി ചെയ്യുന്നതിനിടെ പണമിടപാടും മൊബൈൽ ഫോൺ അൺബോക്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ദത്ത, നായിക്കിനെ വീട്ടിൽ വെച്ച് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
നായിക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ദത്ത മൃതദേഹം ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ദത്ത മൃതദേഹം ഒളിപ്പിച്ച ബാഗ് അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പോലീസ് വിശദീകരിച്ചു.
ഫെബ്രുവരി ഏഴ് മുതൽ ഹേമന്ദ് നായിക്കിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ മഞ്ജു നായിക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന പ്രതിയെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിക്കെതിരെ കേസെടുത്ത് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
