ത്രിപുരയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ

ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷം തുടരുന്നു. ബിജെപി – സിപിഎം – കോണ്‍ഗ്രസ് പ്രവർത്തകരാണ് വിവിധ സ്ഥലങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയത്. ഇത് വരെ നൂറ് പേര്‍ക്ക് പരിക്കേറ്റു. ബഗൻബസാറിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ബിജെപി പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. ബിജെപി പഞ്ചായത്ത് പ്രധാൻ കൃഷ്ണ കമൽ ദാസാണ് അറസ്റ്റിലായത്. സിപിഐഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. ശനിയാഴ്ചയാണ് ദിലീപ് ശുക്ല ദാസിനെ കൃഷ്ണ കമൽദാസ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്. ടൗണിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകൻ ബിശ്വജിത് ദാസ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് അക്രമം നടത്തുന്നത് സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ശനിയാഴ്ച രാത്രി തിപ്ര മോത പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷാ ആലത്തിന്ഞറെ വാഹനവും ആക്രമിക്കപ്പെട്ടിരുന്നു. മാർച്ച് രണ്ടിനാണ് ത്രിപുരയില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
