വനിതാ ടി.ടി.ഇക്കെതിരായ കൈയേറ്റം; അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

വനിതാ ടി.ടി.ഇ.യെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ സ്വര്‍ണ കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. റെയില്‍വേ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂമ്ബാകെ കീഴടങ്ങിയ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ജനുവരി 14ന് രാത്രി 11ന് ഗാന്ധിധാം എക്‌സ്പ്രസിലുണ്ടായ സംഭവത്തില്‍ കോട്ടയം റെയില്‍വേ പോലീസ് എടുത്ത കേസ് പിന്നീട് തൃശൂര്‍ റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജാമ്യപേക്ഷ പരിഗണിച്ചു വാദം കേട്ട ശേഷം അപേക്ഷ നിരസിച്ചു.
കൊച്ചിയിലേക്കുള്ള യാത്രചെയ്യുന്നതിനിടെ ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ജനറല്‍ ടിക്കറ്റുമായി അര്‍ജുന്‍ ആയങ്കി സ്ലീപ്പര്‍കോച്ചില്‍ കയറിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇത് ടി.ടി.ഇ ചോദ്യം ചെയ്തതോടെ അര്‍ജുന്‍ ആയങ്കി ക്ഷുഭിതനായി അസഭ്യം പറഞ്ഞ് അവരെ പിടിച്ചുതള്ളി.
ടി.ടി.ഇ. കോട്ടയംസ്റ്റേഷനില്‍ പരാതി നല്‍കി. സംഭവം നടന്നതു തൃശൂരിലായതിനാല്‍ കേസ് ഇവിടേക്കു മാറ്റുകയായിരുന്നു. ജാമ്യത്തിനായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്ച തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് കോടതി മുമ്പാകെ എത്തിയത്. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി അര്‍ജുന്‍ ആയങ്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.