സംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഏപ്രില്‍ 1 മുതല്‍ പൊതുബസുകളില്‍ സൗജന്യ യാത്ര

ബെംഗളൂരു: കർണാടകയിൽ സംഘടിതമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥിനികൾക്കും ഏപ്രിൽ 1 മുതൽ പൊതു ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. കെഎസ്ആർടിസിയുടെ വോൾവോ മൾട്ടി ആക്സൽ ബിഎസ്4-9600 സ്ലീപ്പർ ബസുകൾ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി മിനി സ്‌കൂൾ ബസുകൾ ഏർപ്പെടുത്തുകയും നിലവിലുള്ള ബസുകൾ ഉപയോഗിച്ച് അധിക സർവീസ് ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകൾ ആരംഭിക്കുമ്പോൾ ഓരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സർവീസ് നടത്തണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാന്റുകൾ അനുവദിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.