ഐഎസ്എൽ വേദി പ്രഖ്യാപിച്ചു; മത്സരം 18ന്

മാർച്ച് 18-ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ ഫൈനലിനുള്ള വേദി പ്രഖ്യാപിച്ചു. ഗോവ, ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കലാശപ്പോരിന് വേദിയാകും. ഐഎസ്എൽ അധികൃതർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം വർഷമാണ് ഗോവ ഐഎസ്എൽ ഫൈനലിന് വേദിയാകുന്നത്.
ടീമുകൾക്കുള്ള പരിശീലന ഗ്രൗണ്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്താണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം തിരഞ്ഞെടുത്തതെന്ന് ഐഎസ്എൽ സംഘാടകർ വ്യക്തമാക്കി. മാർച്ച് മൂന്ന് മുതൽ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുമെന്നും ഐഎസ്എൽ അധികൃതർ വ്യക്തമാക്കി.
മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്നിവർ ഇതിനകം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈയും, ഹൈദരാബാദും നേരിട്ട് സെമി ഫൈനലിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
പോയന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ പ്ലേ ഓഫ്. പിന്നാലെ നാലും അഞ്ചും സ്ഥാനക്കാർ ഏറ്റുമുട്ടും. മൂന്നും നാലും സ്ഥാനക്കാർക്ക് മത്സരം സ്വന്തം ഗ്രൗണ്ടിൽ കളിക്കാമെന്ന ആനുകൂല്യവുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.