പഞ്ചായത്ത് ഓഫീസില്‍ തോക്കുമായി യുവാവിന്റെ പരാക്രമം

കുടിവെള്ളം മുടങ്ങിയതിന്റെ പേരില്‍ തോക്കുമായി യുവാവിന്റെ പ്രതിഷേധം. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം നടന്നത്. കോളിയൂര്‍ സ്വദേശി മുരുകനാണ് എയര്‍ ഗണ്ണുമായി പ്രതിഷേധിച്ചത്. കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്ത് നിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറെനാളായി കുടിവെളളം ലഭിക്കുന്നില്ലെന്ന പരാതി പഞ്ചായത്തിനെ അറിയിച്ചിട്ടും ക്രിയാത്മകമായ നടപടി കൈക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് യുവാവ് തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോല്‍ കൈയില്‍ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നില്‍ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും ഭീതിയിലായി.
പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവരമാറിയിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോളിയൂരില്‍ ഷോപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പോലീസിനോട് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
