മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രാഹാമിന്റെ നിർദേശപ്രകാരമായിരുന്നു സിഎംഡിആർഎഫ് സെല്ലുകളിൽ ഒരേ സമയം പരിശോധന നടന്നത്.
തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോണ്‍ നന്പർ ഉപയോഗിച്ച് 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായും നിരവധി അപേക്ഷകളിൽ ഒരേ ഡോക്ടർ സാക്ഷ്യപ്പെടുത്തിയതായും കണ്ടെത്തി.
കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടർ നൽകിയതാണെന്നു കണ്ടെത്തി. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ 1,500 സർട്ടിഫിക്കറ്റുകൾ നൽകി. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയിട്ടുള്ളതാണ്.
കോട്ടയം മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കളക്ട്രേറ്റ് മുഖേന 5, 000 രൂപയും 2019-ൽ ഇതേ അസുഖത്തിന് ഇടുക്കി കളക്ടറേറ്റ് മുഖേന 10,000 രൂപയും 2020-ൽ ഇതേ വ്യക്തിയ്ക്ക് കാൻസറിന് കോട്ടയം കളക്ടറേറ്റ് മുഖേന 10,000 രൂപയും അനുവദിച്ചു. എല്ലാ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണ്.
എറണാകുളത്ത് വിദേശ മലയാളിക്ക് മൂന്ന് ലക്ഷം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. കമ്മീഷന് കൈപ്പറ്റിയിട്ടുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.