ഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിൽ സബർബൻ പാതയുടെ ഭാഗമായ ഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി.
ബൈയ്യപ്പനഹള്ളി – ഹൊസൂർ പാതയിൽ കർമേലാരമിനും ഹൊസൂരിനും ഇടയിലുള്ള ഹീലലിഗെ സ്റ്റേഷൻ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കാരണം വർഷങ്ങളായി മോശം അവസ്ഥയിലായിരുന്നു.
സബർബൻ പാതയുടെ നിർമാണച്ചുമതലയുള്ള കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) ആണ് സ്റ്റേഷൻ നവീകരിച്ചത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സ്റ്റേഷനിൽ പുതിയ ടെർമിനൽ കെട്ടിടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, ഇരിപ്പിടങ്ങൾ, ശുചിമുറി സൗകര്യം, റോഡ് എന്നിവയാണ് പൂർത്തിയായത്. നിലവിൽ പാസഞ്ചർ, മെമു, ഡെമു ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
ഇലക്ട്രോണിക് സിറ്റിയിലേക്ക് 5 കിലോമീറ്റർ മാത്രം ദൂരമുള്ള ഹീലലിഗെയിലേക്ക് വാഹന സൗകര്യങ്ങൾ വിപുലമാക്കിയാൽ കുറഞ്ഞ ചെലവിൽ നഗരവാസികൾക്ക് യാത്ര ചെയ്യാനാകും. നിലവിൽ കർമലാരം, ബാനസവാടി സ്റ്റേഷനുകളെയാണ് ഈ ഭാഗത്തു നിന്നുള്ള കൂടുതൽ പേരും ആശ്രയിക്കുന്നത്. ബൊമ്മസാന്ദ്ര, ആനേക്കൽ, ഹൊസറോഡ്, ഹുസ്കൂർ മേഖലകളിലേക്കുള്ളവർക്കും ഹീലലിഗെ സ്റ്റേഷൻ പ്രയോജനപ്പെടും.
അതേസമയം ഹീലലിഗെയിലാണ് നിർദിഷ്ട യെലഹങ്ക രാജനകുണ്ഡെ–ഹീലലിഗെ പാത വന്നു ചേരുന്നത്. 46.28 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 21 സ്റ്റേഷനുകളുണ്ട്. രാജനകുണ്ഡെ, മുദ്ദനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തനിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗനഹള്ളി, കഗദാസപുര, ദൊഡ്ഡേനകുണ്ഡി, മാർത്തഹള്ളി, ബെലന്തൂർ റോഡ്, കർമലാരാം, അംബേദ്കർ നഗർ, ഹുസ്കൂർ, സിംഗേന അഗ്രഹാര, ബൊമ്മസാന്ദ്ര സ്റ്റേഷനുകളാണ് പാതയിലുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.