മാര്‍ക്ക് ലിസ്റ്റ് നല്‍കിയില്ല; പ്രിന്‍സിപ്പലിനെ തീവച്ച് കൊല്ലാന്‍ ശ്രമിച്ച് വിദ്യാര്‍ഥി

മാര്‍ക്ക് ലിസ്റ്റ് നല്‍കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോളജ് വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ പെട്രോളൊഴിച്ചു തീകൊളുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ പ്രിന്‍സിപ്പല്‍ ഗുരുതരാവസ്ഥയിലാണ്. മദ്ധ്യപ്രദേശ് ഇന്‍ഡോറിലെ ബിഎം കോളജ് ഓഫ് ഫാര്ഡമസിയിലെ പ്രിന്‍സിപ്പല്‍ വിമുക്ത ഷര്‍മയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ അശുതോഷ് ശ്രീവാസ്തവയെ (24) പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ശ്രീവാസ്തവയ്ക്കും 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
നാലുമാസം മുമ്പ് നടന്ന പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിനെച്ചൊല്ലി കോളജിലെ മറ്റൊരു പ്രഫസറെ ശ്രീവാസ്തവ കത്തിയുപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീവാസ്തവ ജാമ്യത്തിലിറങ്ങി കോളജിലെത്തി പ്രിന്‍സിപ്പലിനോടു കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ഇതു നിരസിച്ചതോടെ പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. പ്രതി ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്താലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
