Follow the News Bengaluru channel on WhatsApp

പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാനേതാവിനെ വെടിവെച്ച്‌ വീഴ്ത്തി വനിതാ എസ്.ഐ

പോലീസ് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച്‌ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കു നേരെ വെടിയുതിര്‍ത്ത് വനിതാ സബ് ഇന്‍സ്പെക്ടര്‍. ചെന്നൈയിലെ കൊന്നൂര്‍ ഹൈവേയില്‍ ന്യൂ അവാഡി റോഡില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 22 കാരനായ ജി. സൂര്യയാണ് പ്രതി. രണ്ട് ദിവസം മുമ്പ് അയ്നവാരത്ത് വാഹന പരിശോധന നടത്തുകയായിരുന്ന സബ് ഇന്‍സ്പെക്ടറെയും സംഘത്തെയും ആക്രമിച്ച കേസിലാണ് പ്രതിയെ പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനത്തില്‍ നിന്നിറങ്ങിയ സൂര്യ സമീപത്തെ ജ്യൂസ് കടയില്‍ നിന്ന് കത്തിയെടുത്ത് ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരായ ശരവണ കുമാര്‍, അമലുദ്ദീന്‍ എന്നിവരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വാഹനത്തില്‍ നിന്നിറങ്ങിയ വനിതാ എസ്.ഐ മീന ആദ്യം വായുവില്‍ വെടിയുതിര്‍ക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത് വകവയ്ക്കാതെ പ്രതി മീനയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ മീന ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈക്കും പരിക്കേറ്റ കോണ്‍സ്റ്റബിള്‍മാരും ചികിത്സയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.