കെആർ പുരം – വൈറ്റ്ഫീല്‍ഡ് മെട്രോ ലൈനിന്റെ സുരക്ഷാ പരിശോധന ആരംഭിച്ചു

ബെംഗളൂരു: കെആര്‍ പുരം-വൈറ്റ്ഫീല്‍ഡ് മെട്രോ ലൈനിന്റെ സുരക്ഷ പരിശോധന ആരംഭിച്ചു. മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (സതേര്‍ണ്‍ സര്‍ക്കിള്‍) എ. കെ. റായി ആണ് 12.75 കിലോമീറ്റര്‍ നീളമുള്ള പാതയുടെ പരിശോധന നടത്തുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധന നാളെ അവസാനിക്കും.
ഒരു മെട്രോ ലൈന്‍ കമ്മീഷന്‍ ചെയ്യുന്നതിനുള്ള നിര്‍ണായക അവസാന ഘട്ടമാണ് സിഎംആര്‍എസ് പരിശോധന. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിഗ്‌നലിംഗ് സംവിധാനങ്ങള്‍ മുതല്‍ സ്റ്റേഷന്‍ ജോലികള്‍ വരെ സിഎംആര്‍എസ് പരിശോധിക്കുമെന്ന് ബിഎംആര്‍സിഎല്‍ മേധാവി അഞ്ജും പര്‍വേസ് പറഞ്ഞു. പരിശോധന വിജയകരമായി പൂർത്തിയായാൽ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സുരക്ഷ പരിശോധനയില്‍ എന്തെങ്കിലും ക്രമീകരണം ആവശ്യമായി വന്നാല്‍ അത് പാലിക്കാന്‍ 10 ദിവസം കൂടി എടുക്കുമെന്ന് പര്‍വേസ് പറഞ്ഞു.
ലൈന്‍ കമ്മീഷന്‍ ചെയ്യാന്‍ കുറഞ്ഞത് 15 ദിവസമെങ്കിലും വേണ്ടിവരും. നിലവില്‍, സ്‌ട്രെച്ചിന്റെ നേര്‍ഭാഗത്ത് 90 കിലോമീറ്റര്‍ വേഗതയിലും മറ്റു ഭാഗത്ത് 80 കിലോമീറ്റര്‍ വേഗതയിലും അഞ്ച് ട്രെയിന്‍ സെറ്റുകള്‍ ഉപയോഗിച്ചാണ് ട്രയല്‍ നടത്തുന്നത്.
കെആര്‍ പുരം-വൈറ്റ്ഫീല്‍ഡ് സെക്ഷന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകഴിഞ്ഞാല്‍ ഏഴ് ട്രെയിന്‍ സെറ്റുകള്‍ ഉപയോഗിക്കും. പര്‍പ്പിള്‍ ലൈനിന്റെ വിപുലീകരണമായ 15.25 കിലോമീറ്റര്‍ വൈറ്റ്ഫീല്‍ഡ്-ബൈയപ്പനഹള്ളി പാതയുടെ ഭാഗമാണ് കെആര്‍ പുരം-വൈറ്റ്ഫീല്‍ഡ് ലൈന്‍.
കെആര്‍ പുരം-വൈറ്റ്ഫീല്‍ഡ് ലൈന്‍ തുറക്കുന്നത് ബെംഗളൂരുവിലെ കിഴക്കന്‍ ഐടി ഹബ്ബുകളിലേക്ക് മെട്രോ കണക്റ്റിവിറ്റി നല്‍കും. കൂടാതെ സമീപപ്രദേശത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
