അമൃത്സറിൽ വൻ സംഘർഷം; പോലീസ് സ്റ്റേഷനിലേക്ക് ആളുകൾ ഇരച്ചുകയറി– വിഡിയോ

പഞ്ചാബിലെ അമൃത്സറിൽ വാരിസ് പഞ്ചാബ് ദേ സംഘം പോലീസിനെ ആക്രമിച്ചു. പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ മോചിപ്പിക്കമെന്ന ആവശ്യവുമായാണ് ആയിരക്കണക്കിന് അനുയായികൾ വാളും ആയുധങ്ങളുമായി ആക്രമം അഴിച്ചുവിട്ടതും, അജ്നാല പോലീസ് സ്റ്റേഷൻ ഉപരോധിച്ചതും. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിന്‍റെ അടുത്ത അനുയായികളായ ലവ്പ്രീത് തൂഫാൻ, ബൽദേവ് സിങ് തുടങ്ങിയവരെ തട്ടിക്കൊണ്ടു പോകൽ, അക്രമം തുടങ്ങിയ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആക്രമം. നേരത്തെ അമൃത്സർ-ജലന്ധർ ദേശീയപാതയും ഇവർ ഉപരോധിച്ചിരുന്നു.
ആയുധങ്ങളുമായി അനുയായികൾ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.
അതേ സമയം വാളുകളും തോക്കുകളുമായി ആൾക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയതിനു പിന്നാലെ ലവ്പ്രീത് തൂഫാനെ മോചിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ലവ്പ്രീത് നിരപരാധിയാണെന്ന് തെളിവ് കിട്ടിയെന്ന് അമൃത്സർ പോലീസ് കമ്മിഷണർ ജസ്കരൻ സിങ് അറിയിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Punjab: Supporters of 'Waris Punjab De' Chief Amritpal Singh break through police barricades with swords and guns outside Ajnala PS in Amritsar
They've gathered outside the PS in order to protest against the arrest of his (Amritpal Singh) close aide Lovepreet Toofan. pic.twitter.com/yhE8XkwYOO
— ANI (@ANI) February 23, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
