ബെംഗളൂരു – മൈസൂരു എക്സ്പ്രസ് പാത മാർച്ചിൽ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പത്ത് വരി എക്സ്പ്രസ് പാത പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11-ന് ഉദ്ഘാടനം ചെയ്യും. മാണ്ഡ്യയിലെ മദ്ദൂരാണ് ഉദ്ഘാടനവേദി. ഉന്നതവിദ്യാഭ്യാസമന്ത്രി സി.എൻ. അശ്വത് നാരായണാണ് ഇക്കാര്യമറിയിച്ചത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ധാർവാഡ് ഐ.ഐ.ടി. ഉദ്ഘാടനത്തിനുശേഷം മദ്ദൂരിലെത്തുന്ന പ്രധാനമന്ത്രി എക്സ്പ്രസ് പാത രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി മദ്ദൂരിൽ പൊതുജന റാലി സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലുള്ള സ്ഥലമായതുകൊണ്ടാണ് ഉദ്ഘാടനവേദിയായി മദ്ദൂർ തിരഞ്ഞെടുത്തതെന്ന് മന്ത്രി അശ്വത് നാരായൺ പറഞ്ഞു.
മൈസൂരുവിന്റെ വികസനത്തിനുള്ള പ്രധാന തടസ്സം മതിയായ യാത്രാസൗകര്യത്തിന്റെ അഭാവമാണ്. അതിവേഗപാത യാഥാർഥ്യമാകുന്നതോടെ യാത്രാസമയം 90 മിനിറ്റായി കുറയും. ബിയൊണ്ട് ബെംഗളൂരു പദ്ധതിയിൽ ഉൾപ്പെടുത്തി മൈസൂരുവിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൈസൂരുമുതൽ നിദഘട്ട വരെയും തുടർന്ന് ബെംഗളൂരു വരെയുമായി രണ്ടുഭാഗങ്ങളായാണ് എക്സ്പ്രസ് പാതയുടെ നിർമാണം. ഇതിൽ മൈസൂരുമുതൽ നിദാഘട്ട വരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഉദ്ഘാടനതീയതി നിശ്ചയിച്ചതോടെ അതിവേഗപാതയിലെ ടോൾ നിരക്ക് വൈകാതെ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടേക്കും. ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്രവാഹനങ്ങൾക്കും അതിവേഗപാതയിൽ പ്രവേശനമുണ്ടാകില്ലെന്ന് ദേശീയപാതാ നേരത്തെ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.