കൊല്ലത്ത് ആറിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; 33 പേർ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊല്ലത്ത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ വ്യാപകമായി കങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ. വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
കനത്ത സുരക്ഷയാണ് കൊല്ലത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്കായി ഏർപ്പെടുത്തിയത്. ഇതിനിടയിൽ ആറിടത്ത് അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശി. കൊട്ടിയം, പാരിപ്പള്ളി, മാടൻനട എന്നിവിടങ്ങളിലാണ് കരിങ്കൊടി വീശിയത്. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും, എസ്എൻ കോളജ് ജംഗഷനിലും കരിങ്കൊടി കാണിച്ചു. ആർവൈഎഫ് പ്രവർത്തകർ മാടൻനടയിൽ കരിങ്കൊടി വീശി.
കൊല്ലത്ത് പ്രതിപക്ഷ യുവജന സംഘടനകളിലെ 33 പേർ കരുതൽ തടങ്കലിലാണ്. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ വൈ എഫ് പ്രവർത്തകരാണ് കസ്റ്റഡിയിൽ ഉള്ളത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിലവിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി അതത് ജില്ലകളിൽപ്പെട്ട പ്രതിപക്ഷ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.