ഐഎഎസ് – ഐപിഎസ് പോര്; ഭർത്താവിനെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ടുള്ള ഡി. രൂപയുടെ ഫോൺ സംഭാഷണം ചോർന്നു

ബെംഗളൂരു: കര്‍ണാടകയിൽ ഐപിഎസ് ഓഫീസര്‍ ഡി. രൂപയും ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ധൂരിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ ഭർത്താവായ ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഡി. രൂപ ഐപിഎസിന്റെ ശബ്ദസംഭാഷണം ചോർന്നു.
ഭര്‍ത്താവായ ഐഎഎസ് ഓഫീസര്‍ മുനിഷ് മൗദ്ഗിലിനെ ലാന്‍ഡ് സര്‍വേ വകുപ്പില്‍ നിന്ന് മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചുള്ള രൂപയുടെ ഓഡിയോ ക്ലിപ്പ് ആണ് പുറത്തായിരിക്കുന്നത്. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഓഡിയോ ക്ലിപ്പില്‍, മൈസൂരു വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. ഗംഗരാജുമായിട്ടാണ് രൂപ സംസാരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണറായിരുന്ന കാലത്ത് ചില സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തന്റെ ഭര്‍ത്താവ് സിന്ധൂരിയ്ക്ക് കൈമാറിയിരുന്നു. സിന്ധൂരിയുടെ കുടുംബം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസിനെ സഹായിക്കാനാണ് ഇത് ചെയ്തതെന്നും രൂപ സംഭാഷണത്തിൽ പറയുന്നുണ്ട്. മൗദ്ഗിലിനെ ലാന്‍ഡ് സര്‍വേ വകുപ്പില്‍ നിന്ന് മാറ്റി പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കണമെന്നും രൂപ ഇതിൽ പറയുന്നുണ്ട്.
അതേസമയം, ആരോപണത്തെക്കുറിച്ച് മൗദ്ഗിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ ഭര്‍ത്താവിനെ ഈ വകുപ്പിൽ നിന്ന് മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രൂപ പറഞ്ഞതായി ഗംഗരാജു സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച രൂപ ഐപിഎസ്, സിന്ധൂരിക്കെതിരെ അഴിമതി ആരോപണമുള്‍പ്പെടെ 19 ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് ആരംഭിച്ചത്. ഐപിഎസ് ഓഫീസര്‍ ഡി. രൂപ, ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ധൂരിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മൂന്ന് പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് രോഹിണി ഈ ചിത്രങ്ങള്‍ അയച്ചതായും രൂപ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് രോഹിണി സിന്ധുരി നേരിട്ട് രംഗത്തെത്തിയിരുന്നു. രൂപ തനിക്കെതിരെ തെറ്റായതും വ്യക്തിപരവുമായ അധിക്ഷേപ പ്രചാരണം നടത്തുകയാണെന്ന് രോഹിണി ഔദ്യോഗിക മാധ്യമ പ്രസ്താവനയിലൂടെ അറിയിച്ചു.
സിന്ധുരിയൂടെ ഭര്‍ത്താവ് സുധീര്‍ റെഡ്ഡിയും അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് രൂപയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അതേസമയം, സിന്ധുരിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വന്ദിത ശര്‍മയ്ക്ക് രൂപയും പരാതി നല്‍കി. പോര് തുടര്‍ന്നതോടെ ഇരുവരെയും ചൊവ്വാഴ്ച സ്ഥലം മാറ്റിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
