കലാശിപാളയ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കലാശിപാളയ ട്രാഫിക് ആന്‍ഡ് ട്രാന്‍സിറ്റ് മാനേജ്മെന്റ് സെന്റര്‍ (ടിടിഎംസി) ഇന്ന് പൊതുജനങ്ങള്‍ക്കായി തുറക്കും. ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിക്കും.
63.17 കോടി രൂപ ചെലവില്‍ നിര്‍മിച്ച ടിടിഎംസി കെആര്‍ മാര്‍ക്കറ്റിന്റെയും പരിസരത്തെയും തിരക്ക് കുറയ്ക്കാന്‍ സഹായിക്കും.
ബിഎംടിസിയുടെ ഇന്‍ട്രാ സിറ്റി, കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളും ബെംഗളൂരുവിനു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും ഇവിടെ നിന്ന് സര്‍വീസ് നടത്തുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2018-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തിയാവുന്നതിൽ കാലതാമസം നേരിട്ടു. നിലവിൽ അത്യാധുനിക സൗകര്യങ്ങളാണ് ടെർമിനലിലുണ്ടാകുക. ടെർമിനലിന്റെ മൂന്നാം നിലയിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സംവിധാനമൊരുക്കും.
ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ ബിഎംടിസി ബസുകളും കർണാടക ആർടിസിയുടെ ദീർഘദൂര ബസുകളും ഇവിടെനിന്ന് സർവീസ് നടത്തും. സ്വകാര്യബസുകൾക്കും സൗകര്യമൊരുക്കും. നിലവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യബസുകൾ കലാശിപാളയയിൽ നിന്നാണ് സർവീസ് നടത്തുന്നത്.
ശൗചാലയങ്ങൾ, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ, വീൽചെയർ റാംപുകൾ, ഭക്ഷണശാലകൾ, പോലീസിന്റെ സഹായകേന്ദ്രം എന്നിവയുമുണ്ടാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
