സ്വകാര്യ സ്കൂളിൽ 21 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച 21 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ഭക്ഷ്യവിഷബാധ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലെ സർജാപൂർ റോഡിലുള്ള ഇൻഡസ് ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസിലുള്ള 21 വിദ്യാർഥികൾ ആണ് രോഗബാധിതരായത്. എന്നിരുന്നാലും, സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരവധി കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
വിദ്യാർഥികൾക്ക് പെട്ടെന്ന് അസുഖം വന്നതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുതലാണ് കുട്ടികൾക്ക് അസുഖം ബാധിച്ചത്. ഉച്ചഭക്ഷണത്തിന് നൽകിയ കോഴിയാണ് പ്രശ്നത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉച്ചഭക്ഷണം കഴിച്ച മറ്റ് 300 വിദ്യാർഥികൾക്ക് പ്രശ്നങ്ങളില്ല. ഭക്ഷണത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ, എല്ലാവരേയും ബാധിക്കുമായിരുന്നു. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ആയ വിദ്യാർഥികൾക്ക് അസുഖം വന്നിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ സരോജിനി റാവു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
