Follow News Bengaluru on Google news

ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരുടെ പോര്; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ഐഎഎസ് ഓഫീസർ രോഹിണി സിന്ധൂരി, ഐപിഎസ് ഓഫീസർ ഡി.രൂപ മൗദ്ഗിൽ എന്നിവർ തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വന്ദിത ശർമയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും നൽകിയ മുന്നറിയിപ്പ് അവഗണിച്ച് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ പരസ്യമായ തർക്കം തുടരുന്നത് സർക്കാർ ഗൗരവമായി എടുത്തിരുന്നു.

പരസ്യ പ്രസ്താവന ഇറക്കൽ, സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ രൂപയ്‌ക്കെതിരെ അന്വേഷിക്കുമെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. നീന്തൽക്കുളം നിർമാണം, പൈതൃക ഘടന ലംഘിച്ച്, കൊവിഡ് കാലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തി, ബാഗ് വാങ്ങൽ അഴിമതി തുടങ്ങിയ ആരോപണങ്ങളാണ് സിന്ധുരിക്കെതിരെയുള്ളത്.

രണ്ട് ഉദ്യോഗസ്ഥരെയും അവരുടെ നിലവിലെ തസ്തികകളിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇതുവരെ പുതിയ തസ്തികകളൊന്നും അനുവദിച്ചിട്ടില്ല. അഴിമതിയും വ്യക്തിപരമായ കാര്യങ്ങളും സംബന്ധിച്ച് ഇരുവരും പരസ്യമായ തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കരുതെന്നും രണ്ട് പേർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകളൊന്നും പുറപ്പെടുവിക്കരുതെന്നും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒരു കാര്യവും പോസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് സിന്ധുരി കോടതിയെ സമീപിക്കുകയും രൂപയ്‌ക്കെതിരെ ഉത്തരവുകൾ നേടുകയും ചെയ്തിരുന്നു. എന്നാൽ, രൂപയ്ക്ക് എതിർപ്പുകൾ രേഖപ്പെടുത്താൻ അനുമതി നൽകിയ കോടതി കേസ് മാർച്ച് ഏഴിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.