വീണ്ടും ദുരഭിമാനക്കൊല; മകളെ കൊന്ന് ശരീരം രണ്ട് ഭാഗങ്ങളായി വെട്ടി കുഴിച്ചിട്ടു, പിതാവ് പിടിയിൽ

ആന്ധ്രാപ്രദേശിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തി ശരീരം രണ്ട് ഭാഗങ്ങളായി വെട്ടി വനമേഖലയിൽ കഴിച്ചിട്ട പിതാവ് അറസ്റ്റിൽ.
നന്ദൽ ജില്ലയിലെ പനയം മണ്ഡലത്തിലെ അലമുർ ഗ്രാമത്തിലാണ് സംഭവം. ജില്ലയിലെ ദേവേന്ദർ റെഡ്ഡിയാണ് 21കാരിയായ മകൾ പ്രസന്നയെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം.
മകളെ കൊലപ്പെടുത്തി മൃതദേഹം ഗിദ്ദല്ലൂർ വനമേഖലയിൽ സംസ്കരിക്കുകയായിരന്നു. എന്നാൽ ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി മകൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ദേവേന്ദർ റെഡ്ഡി പ്രസന്നയെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രസന്ന നന്ദ്യാൽ ജില്ലയിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിച്ച് ഹൈദരാബാദിൽ താമസം തുടങ്ങിയിരുന്നു.
രണ്ട് മാസം മുമ്പ് പ്രസന്ന വീട്ടിൽ എത്തിയിങ്കിലും വിവാഹേതര ബന്ധം കാരണം തിരികെ ഭർത്താവിന്റെ വീട്ടിൽ പോയിരുന്നില്ല. മകളോട് തിരികെ പോകാൻ ദേവേന്ദർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രസന്ന മടങ്ങാൻ വിസമ്മതിച്ചു. പിന്നീട് റെഡ്ഡി പ്രസന്നയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിയുകയായിരുന്നു.
ഇതോടെ പ്രസന്നയും ഭർത്താവും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ റെഡ്ഡി ശ്രമിച്ചു. പക്ഷേ മകൾ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രകോപിതനായ ദേവേന്ദർ റെഡ്ഡി മകളെ തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മകളുടെ മൃതദേഹം ഗിദ്ദല്ലൂർ വനത്തിൽ ഒളിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയതോടെ മറ്റു ചില ബന്ധുക്കളാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രസന്നയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.